ക്രിസ്മസ് ദിനത്തിലെ കൊലപാതക ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

ക്രിസ്മസ് ദിനത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിർത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പുതുവൈപ്പ് സ്വദേശികളായ ശരത്, തൈപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (24) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിഖിൽദാസ്, ഗോകുൽ എന്നിവരെ തടഞ്ഞ് നിർത്തി വടി കൊണ്ടും, ബിയർ കുപ്പി കൊണ്ടും അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിൽ വൈകീട്ട് പുതുവൈപ്പ് അമ്പലക്കടവ് ലൈറ്റ് ഹൗസിന് സമീപമുള്ള പഴയ സീവാളിനടുത്ത് വച്ചായിരുന്നു സംഭവം.
പ്രതികളുടെ സുഹൃത്തായ സണ്ണി സോണി എന്നയാളെ ഇപ്പോൾ പരിക്കേറ്റവർ മുമ്പ് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ഇരുവരെയും അക്രമിക്കാൻ കാരണമെന്ന് കരുതുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രാജൻ കെ.അരമന, സബ്ബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, ഡിപിൻ, ഡോളി ധർമ്മരത്നം, എഎസ്ഐ ദേവരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരിജാവല്ലഭൻ, ഉമേഷ്, സ്വരാഭ്, പ്രജിത്ത്, പ്രീജൻ സുധീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Story Highlights: attempted murder on Christmas Day; Two youths were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here