ഇന്ത്യൻ ഭക്ഷണവൈവിധ്യം ഒരു കുടക്കീഴിൽ; ഭക്ഷ്യത്തെരുവ് പദ്ധതിക്കൊരുങ്ങി യു.പി

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഭക്ഷണത്തിന്റെ സ്ഥാനം ഏറെ മുകളിൽ തന്നെയാണ്. നമ്മുടെ ഓരോ സംസ്ഥാനത്തിനും എണ്ണിയാൽ തീരാത്ത അത്രയും തനത് വിഭവങ്ങളുംപ്രത്യേക ഭക്ഷണങ്ങളും ഉണ്ട്. ചിലപ്പോഴൊക്കെ ഈ ഭക്ഷണകൾ രുചിയ്ക്കാൻ വേണ്ടി മാത്രം നമ്മൾ ദൂരങ്ങൾ താണ്ടാറുമുണ്ട്. ഇന്ത്യയിലെ ആ ഭക്ഷണവൈവിധ്യത്തെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ പട്ടണങ്ങളിലും ഭക്ഷ്യതെരുവുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യത്തെരുവുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ലഭ്യമാകുന്നവിധമായിരിക്കും ഭക്ഷ്യത്തെരുവുകള്‍. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങള്‍ രുചി വൈവിദ്യം അറിയാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും ഈ ഭക്ഷ്യത്തെരുവുകള്‍ സഹായിക്കുമെന്ന് ലഖ്‌നൗവില്‍ ഉത്തര്‍പ്രദേശ് സംസ്‌കാരിക വകുപ്പ് നടത്തിയ പരിപാടിക്കിടെ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ രുചിവൈവിധ്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം.
Story Highlights: food streets in every city of uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here