ശിങ്കാരിമേളം കൊട്ടി വധു; ഇലത്താളമടിച്ച് വരൻ; ഒപ്പം ചേർന്ന് അച്ഛനും; വിഡിയോ വൈറൽ

വിവാഹത്തിന് ശിങ്കാരിമേളം കൊട്ടി വധു. ഇലത്താളമടിച്ച വരൻ. ഇരുവർക്കും ആവേശം പകരാൻ വധുവിന്റെ അച്ഛനും. തൃശൂർ ഗുരുവായൂരിലാണ് ഈ വേറിട്ട കാഴ്ച. ( guruvayur bride beats chenda with groom )
ഗുരുവായൂർ ചൊവ്വൂർപടി സ്വദേശി ശിൽപ്പയും കണ്ണൂർ സ്വദേശി ദേവാനന്ദുമാണ് ശിങ്കാരിമേളം കൊട്ടിക്കയറിയത്. പൊന്നൻ ശിങ്കാരിമേളം ടീം നൽകിയ വിവാഹ സമ്മാനമായിരുന്നു മേളം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താലികെട്ടിന് ശേഷമായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്.
Read Also: വരന് വിവാഹ സമ്മാനമായി ബുൾഡോസർ നൽകി വധുവിൻ്റെ പിതാവ്
കണ്ടാണശ്ശേരി ചൊവ്വലൂർപടി സ്വദേശി പാലിയത്ത് ശ്രീകുമാറിൻറെയും രശ്മിയുടെയും മകളാണ് ശില്പ. കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലൂടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും പഞ്ചാരിമേളത്തിലും ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടി. യുഎഇയിലെ വിവിധ വേദികളിലും ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർത്ത ശില്പ കൈയടി നേടി. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. ശില്പ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫെസിലിറ്റി മാനേജ്മെൻറ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. വരൻ കണ്ണൂർ സ്വദേശി ദേവാനന്ദ്. എഞ്ചിനീയറായി ജോലി ചെയ്യുന്നു.
Story Highlights: guruvayur bride beats chenda with groom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here