മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ കല്ലും കട്ടയും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍

എറണാകുളത്ത് മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തമിഴ്‌നാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. കൊലക്കേസ് പ്രതി കൂടിയായ മുരുകന്‍ സുബ്രഹ്മണ്യനാണ് മര്‍ദിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. (man arrested in kochi for brutally beating his brother-in-law with stone )
കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യാ സഹോദരനെ മുരുകന്‍ സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അടിയേറ്റയാളുടെ വാരിയെല്ലിനു പൊട്ടലുണ്ട്. കഴുത്തിനു പുറകില്‍ ഏഴും, മുഖത്ത് ഇടതു കണ്ണിനു താഴെ മൂന്നും തുന്നലുകളുണ്ട്. പരുക്കേറ്റയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം പ്രതി മുരുകനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതാണ് ഇയാള്‍.
Story Highlights: man arrested in kochi for brutally beating his brother-in-law with stone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here