Advertisement

നല്ല ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരും; മെഹബൂബ മുഫ്തി

December 27, 2022
1 minute Read

ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവുമെന്ന് അറിയിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. രാഹുൽ ഗാന്ധി തന്നെ ഭാരത് ജോഡോ യാത്രക്ക് ക്ഷണിച്ചുവെന്ന് മെഹ്ബൂബ ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത മാസമാണ് ഭാരത്​ ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

ഭാരത് ജോഡോ യാത്രക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. രാഹുൽ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാഷിസ്റ്റുകളെ എതിർക്കുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തമാണ്. മെച്ചപ്പെട്ട ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

Story Highlights: Mehbooba Mufti accepts Bharat Jodo Yatra invite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top