Advertisement

സോഷ്യല്‍ മീഡിയ താരം ആത്മഹത്യ ചെയ്ത നിലയില്‍

December 28, 2022
2 minutes Read

തുനിഷ ശർമ്മയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ താരം ലീന നാഗ്‌വന്‍ഷി(22) ആത്മഹത്യ ചെയ്ത നിലയില്‍. റായ്ഗഢിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. റായ്ഗഢിലെ ചക്രധാര്‍ പൊലീസിനാണ് കേസ് അന്വേഷണ ചുമതല.

ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു ലീന. ബി.കോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ലീന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 24-നാണ് നടി തുനിഷ ശർമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്.

Story Highlights: 22-Year-Old Social Media Influencer Dies By Suicide In Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top