പ്രമേഹത്തെയോര്ത്ത് ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട; പക്ഷേ ഇക്കാര്യങ്ങള്‍ മനസില്‍ വയ്ക്കണേ…

പുതുവത്സരാഘോഷം ഉള്‍പ്പെടെ പല ആഘോഷങ്ങളും നല്ല ഭക്ഷണത്തിന്റേയും വിരുന്നുകളുടേയും ഒത്തുകൂടലുകളുടേയും കൂടിയാണ്. ജീവിതത്തിലെ ഇത്തരം കൊച്ചുകൊച്ച് സന്തോഷങ്ങളില്‍ നിന്ന് പ്രമേഹമുണ്ടെന്ന ഒറ്റക്കാരണത്താല്‍ വിട്ടുനില്‍ക്കുന്ന ചിലരെങ്കിലും നമ്മുക്കിടയിലുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ വഷളാകാതെ എങ്ങനെ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നതാണ് ഇത്തരക്കാരെ അലട്ടുന്ന പ്രശ്നം. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസമാധാനത്തോടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം. അത് എന്തൊക്കെയെന്ന് പരിശോധിക്കാം. (Diabetics, keep these health tips while enjoying the festive season)
ആഘോഷങ്ങള്‍ മദ്യത്തില്‍ മുക്കുന്നതാണ് പ്രധാന പ്രശ്നം. ആല്‍ക്കഹോള്‍ വളരെ ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ പോലും അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. പാര്‍ട്ടികളില്‍ മദ്യപാനത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്.
നാം പോലും അറിയാതെ കൂടുതല്‍ അളവില്‍ പഞ്ചസാര നമ്മുടെ ഉള്ളില്‍ ചെല്ലാന്‍ സോഫ്റ്റ് ഡ്രിങ്കുകളും മറ്റും കാരണമാകുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ പരമാവധി ഒഴിവാക്കി കുറഞ്ഞ അളവില്‍ മാത്രം മധുരം ചേര്‍ത്ത് ഒരു കപ്പ് ചായയോ കാപ്പിയോ മറ്റോ കഴിക്കാന്‍ ശ്രമിക്കാം.
ബദാം, വാല്‍നട്ട്, കശുവണ്ടി മുതലായവ കാണുമ്പോള്‍ മിസാക്കേണ്ട. അവ പരിമിതമായ അളവില്‍ കഴിയ്ക്കുന്നത് കൊളസ്ട്രോളിനെ ഉള്‍പ്പെടെ വരുതിയിലാക്കാന്‍ സഹായിക്കുന്നു.
വളരെ വലിയ ഒരു അത്താഴം കഴിച്ചതിന് ശേഷം പാര്‍ട്ടിയില്‍ ചെറിയ ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ചെയ്യാനോ സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയ നടത്തത്തിന് പോകാനോ ശ്രമിക്കാം.
കേക്ക് ഉള്‍പ്പെടെയുള്ളവ ചെറിയ അളവില്‍ കഴിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് ചോറ് ഉള്‍പ്പെടെയുള്ള അന്നജത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഒന്നും ഒഴിവാക്കേണ്ടതില്ല. അളവ് കുറച്ചാല്‍ മതി.
ഭക്ഷണത്തിനൊപ്പം ധാരാളം പച്ചക്കറികള്‍ സാലഡായി കഴിക്കുക. ഇത് ചോറ് ഉള്‍പ്പെടെയുള്ളവ ഒരുപാട് കഴിക്കാതിരിക്കാന്‍ സഹായിക്കുന്നു.
Story Highlights: Diabetics, keep these health tips while enjoying the festive season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here