ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രക്രിയ; രോഗിയുടെ വയറ്റില്‍ നിന്ന് ഫുട്‌ബോള്‍ വലിപ്പത്തിലുള്ള ട്യൂമര്‍ നീക്കം ചെയ്തു

ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്ന് ഫുട്‌ബോള്‍ വലിപ്പത്തിലുള്ള ട്യൂമര്‍ നീക്കം ചെയ്തു. 4.65 കിലോ ഭാരമുള്ള ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വയറിന്റെ പകുതിയോളം ഭാഗത്ത് ട്യൂമര്‍ ബാധിച്ചിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
60കാരനായ ഇന്ത്യന്‍ പൗരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കാര്‍പെന്റര്‍ തൊഴിലാളിയായ യൂസഫ് മിയ ഇസ്മായില്‍ എന്നയാള്‍ക്ക് കഴിഞ്ഞ ആറ് മാസമായി വയറില്‍ ട്യൂമര്‍ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് ജീവിത ശൈലി രോഗങ്ങളോ പ്രമേഹമോ അമിതവണ്ണമോ ഉണ്ടായിരുന്നില്ല. എന്നാല്‍, സ്ഥിരമായി വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദ പരിശോധനയ്ക്ക് റഫര്‍ ചെയ്ത ഡോക്ടര്‍മാരാണ് ട്യൂമര്‍ കണ്ടെത്തിയത്.
Story Highlights: Doctors remove football sized tumour from patient’s stomach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here