സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും ശ്രദ്ധിച്ചില്ല; കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസ്‌പെക്ടർ

മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ തൂക്കിയെടുത്ത് പൊലീസ് ഇൻസെപക്ടർ. സിനിമാ സ്റ്റൈലിലുള്ള നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കടയിൽ നിന്നു കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് എന്നറിഞ്ഞതോടെയാണ് യുവാവ് വഴങ്ങി കാറിൽ കയറാൻ തയാറായത്.ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻകുമാറിന്റേതാണ് നടപടി.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ചേരാനല്ലൂർ ജങ്ഷനിലുള്ള സീറോ പോയിന്റ് എന്ന കടയിലാണ് സംഭവം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ സിഗരറ്റു വലിക്കാനും മറ്റുമായി വൻ തിരക്കാണ്. ലഹരി സംഘവും മറ്റും പ്രദേശത്തു തമ്പടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രത്യേക അനുമതി വാങ്ങണം എന്നു പോലീസ് നിർദേശിച്ചിരുന്നു.
ഇതു കാണിച്ചു പൊലീസ് മൂന്നു പ്രാവശ്യം നോട്ടീസ് കൊടുത്തിട്ടും ഉടമ ഹാജരായില്ല. ഇതു ചോദിക്കാനാണ് ഇൻസ്പെക്ടർ മഫ്തി വേഷത്തിലെത്തിയത്. കാറിൽ നിന്ന് ഇറങ്ങി ചെന്നിട്ടും മൈൻഡ് ചെയ്യാതെ ഫോണില്‍ സംസാരിച്ചു നിന്നതാണ് ഇൻസ്പെക്ടറെ ചൊടിപ്പിച്ചത്. സംഗതി വിവാദമാകും എന്നു വന്നതോടെ യുവാവിനെ സ്റ്റേഷനിലെത്തിച്ചു മൂന്നു മണിക്കൂർ ഇരുത്തി നോട്ടീസ് കൊടുത്തു തിരിച്ചു വിട്ടു.
Story Highlights: Police Arrest Youth Cheranalloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here