യുഎഇയില്‍ നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ജനുവരി ഒന്ന് മുതല്‍

യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആരംഭിക്കും. 16,00 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികള്‍ പ്രതിമാസം അഞ്ച് ദിര്‍ഹം വീതം ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചുതുടങ്ങണം. (Unemployment insurance scheme to start from January 1 in uae)
സ്വദേശികളും താമസക്കാരുമായ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ എല്ലാവരും ഇന്‍ഷുറന്‍സിന്റെ ഭാഗമാകണമെന്ന് മാനവ വിഭവശേഷി എമിറൈറ്റേഷന്‍ മന്ത്രാലയം പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി അല്ലാതെ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ പദ്ധതി പ്രകാരമുള്ള തുക ആനുകൂല്യമായി ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുറഞ്ഞ ചെലവില്‍ എല്ലാവര്ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. www.iloe.ae എന്ന വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഐലോ, കിയോസ്ക്, ബിസിനസ് സര്‍വീസ് സെന്ററുകള്‍, അല്‍ അന്‍സാരി എക്സ്ചേഞ്ച് തുടങ്ങിയ ചാനലുകളിലൂടെ സേവനങ്ങള്‍ ലഭ്യമാകും.
Story Highlights: Unemployment insurance scheme to start from January 1 in uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here