കുഞ്ഞുവിഡിയോ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല; ചെണ്ടകൊട്ടി വൈറലായ ആ വധുവും വരനും ഇവിടെയുണ്ട്

വിവാഹത്തിന് പെണ്ണും ചെക്കനും നാണിച്ച് ഒതുങ്ങി നില്‍ക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ എങ്ങും ആഘോഷമാണ്. ഓരോ വിവാഹാഘോഷത്തിലും എന്ത് വ്യത്യസ്തത വരുത്താമെന്നാണ് പലരും ചിന്തിക്കുന്നത്. അത്തരമൊരു വ്യത്യസ്ത വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങള്‍ കയ്യടികളോടെ ഏറ്റെടുത്തത്.
താലികെട്ടി , പിന്നെ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും കണ്ടത് ശിങ്കാരിമേളമാണ്. വധുവും വരനും വധുവിന്റെ പിതാവും മേളക്കാരും ഒത്തുചേര്‍ന്നപ്പോള്‍ വിവാഹം ഉത്സവമായി. ഇതിനിടെ ആരോ മൊബൈലില്‍ എടുത്ത വിഡിയോ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഹിറ്റുമായി. ആരാണ് ആ വൈറലായ വധുവും വരനുമെന്ന് പലരും അന്വേഷിച്ചിരുന്നു.
ഗുരുവായൂര്‍ ചൗവ്വല്ലൂര്‍പ്പടി സ്വദേശി ശ്രീകുമാറിന്റെ മകള്‍ ശില്‍പ്പയുടെ വിവാഹമാണ് ശിങ്കാരിമേളത്തിലൂടെ കേരളം മുഴുവന്‍ കണ്ടത്. വിഡിയോ ആളുകള്‍ ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് ശില്‍പ ട്വന്റിഫോറിനോട് പറഞ്ഞു. 12 വര്‍ഷമായി ശിങ്കാരിയും പഞ്ചാരിയുമൊക്കയായി ചെണ്ടകൊട്ടാറുണ്ട്. കല്യാണം ഒരു സ്‌പെഷ്യല്‍ ഡേയാണല്ലോ. അപ്പോ എന്തെങ്കിലും വെറൈറ്റി വേണ്ടേ. ഞങ്ങള്‍ നാല് പേര്‍ക്ക് മാത്രമാണ് വിവാഹത്തിന് ഈ പരിപാടിയുള്ളത് അറിയുമായിരുന്നുള്ളൂ. ആരോടും പറഞ്ഞിരുന്നില്ല. ബന്ധുക്കള്‍ക്കൊക്കെ സര്‍പ്രൈസായി.’. ശില്‍പയും ശ്രീകുമാറും 24നോട് പറഞ്ഞു.’
Story Highlights: bride and groom went viral through sinkarimelam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here