ബഹ്‌റൈനിലെ ആദ്യ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

ബഹ്‌റൈനിലെ ആദ്യത്തെ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യു-ടേൺ ഫ്‌ളൈഓവർ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് ഉദ്ഘാടനം ചെയ്തത്. പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ൽനിന്ന് 140,000 ആയി ഉയരും.ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ഷെയ്ഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഇത് പ്രയോജനപ്പെടും.(first uturn in bahrain opens)
ജുഫൈറിൽ നിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാസൽമാനിലേക്കും പോകുന്നവർക്കായാണ് യു-ടേൺ ഫ്‌ളൈഓവർ സ്ഥാപിച്ചിരിക്കുന്നത്. പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിൽനിന്ന് അൽ ഫാതിഹ് ഹൈവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനുള്ള പാത അടക്കുകയും ചെയ്യും. ഇവിടെയുള്ള ട്രാഫിക് സിഗ്‌നൽ സ്ഥിരമായി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇത്.
മനാമ ഭാഗത്തുനിന്ന് പ്രിൻസ് സൗഉദ് അൽ ഫൈസൽ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവർക്കായി നിർമിക്കുന്ന ലെഫ്റ്റ് ടേൺ ഫ്‌ളൈഓവറിന്റെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ പാദത്തിൽ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
Story Highlights: first uturn in bahrain opens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here