Advertisement

‘ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക്’: പമ്പയിൽ മുങ്ങിത്താണ മൂന്ന് അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് പൊലീസ്

December 29, 2022
2 minutes Read

പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് കേരള പൊലീസ്. ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളാണ് പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം.(kerala police helping hands on pilgrims in sabarimala)

പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ മുങ്ങിപ്പോയത്. പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പേരാമ്പ്ര സ്വദേശിയും വടകര കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷ് ഇവരെ കാണുന്നത്. തുടർന്ന് പേഴ്സും വയർലെസ് സെറ്റും മറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു സുഭാഷ്.കേരള പൊലീസ് സോഷ്യൽ മീഡിയയിൽ സുഭാഷിന്റെ ചിത്രമടക്കം വിവരങ്ങൾ പങ്കുവച്ചിരുന്നു . നിരവധി പേരാണ് സുഭാഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ക്രിസ്മസ് ദിനം വൈകുന്നേരം ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പഭക്തർ ആഴ്ന്ന് പോവുന്നത് സുഭാഷ് കണ്ടത്. വേഗം കയ്യിലെ പേഴ്സും വയർലെസ് സെറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി അവസരോചിതമായ ഇടപെടൽ നടത്തിയ സഹപ്രവർത്തകൻ സുഭാഷിന് അഭിനന്ദനങ്ങൾ. കർണാടക സ്വദേശികളാണ് അപകടത്തിൽപെട്ടത്.

Story Highlights: kerala police helping hands on pilgrims in sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top