കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) സൗദി അറേബ്യയിലെ ജിദ്ദക്ക് അടുത്തുള്ള ബഹറയിൽ മരണപ്പെട്ടു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഫൈസൽ ഉടനെ മരണപ്പെടുകയായിരുന്നു.
ജിദ്ദ മെഹ്ജർ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പതിനാറ് വർഷമായി ബഹയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ഏക്കാടൻ അഹമ്മദ്, മാതാവ് ഏക്കാടൻ ഫാത്തിമ, ഭാര്യ താഹിറ, മക്കൾ ഷിദ മെഹ്‌റിൻ, ഫിൽസ ഫാത്തിമ, അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്.
Story Highlights: kondotty man death saudi arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here