Advertisement

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം

December 29, 2022
1 minute Read

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി .ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മർദിച്ചത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘം തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം. വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ജോബിയെ സംഘം മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ലെങ്കിലും പിന്നീട് കേസെടുത്ത പൊലീസ് ജോബിയുടെ മൊഴി രേഖപ്പെടുത്തി.

Story Highlights: Man Attacked in Kanjirappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top