‘ഡിവൈഎഫ്‌ഐ എന്നോട് സമരസപ്പെട്ടു എന്നര്‍ത്ഥമില്ല’; ട്രോഫി വിവാദത്തില്‍ ആകാശ് തില്ലങ്കേരി

ട്രോഫി വിവാദം ദൗര്‍ഭാഗ്യകരമെന്ന് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി പ്രതി ആകാശ് തില്ലങ്കേരി. ടീം ഉടമ എന്ന നിലയിലാണ് ഡിവൈഎഫ്‌ഐ നേതാവ് തനിക്ക് ട്രോഫി സമ്മാനിച്ചത്. ഡിവൈഎഫ്‌ഐയോ ഷാജറോ തന്നോട് സമരസപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ലെന്നും വിവാദങ്ങള്‍ക്ക് പുല്ല് വില പോലും കല്‍പ്പിക്കുന്നില്ലെന്നും ആകാശ് തില്ലങ്കേരി പറഞ്ഞു.
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജിര്‍ ആണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ട്രോഫി നല്‍കിയത്.
സംഭവം വിവാദമായതോടെ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം സമ്മതിച്ചു. പരിപാടി സംഘടിപ്പിച്ചവര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്ന് വിശദീകരിച്ച് ലോക്കല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. എന്നാല്‍ ആര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
Read Also: ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരുക്ക്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
Story Highlights: akash thillankeri about trophy controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here