യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ കത്തിനില്‍ക്കെയാണ് യോഗം ചേരുന്നത്. വിഷയത്തില്‍ സുധാകരന്റെ പരസ്യ നിലപാട് ലീഗില്‍ അതൃപ്തിയുണ്ടായിരുന്നു.. ഇക്കാര്യം യോഗത്തില്‍ ലീഗ് ഉന്നയിച്ചേക്കും.
ഇ പി ജയരാജന് വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഘടക കക്ഷികളും യോഗത്തില്‍ ഉന്നയിക്കും.
ബഫര്‍ സോണ്‍ വിഷയത്തില്‍ കെ റെയിലിന് സമാനമായിട്ടുള്ള സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിര്‍ത്തി പരിപാടികള്‍ എങ്ങനെ വേണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
Story Highlights: udf meeting today at kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here