കണ്ണൂർ എസ്.എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം നാളെ

എസ്.എൻ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തി രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. 36 മീറ്റർ നീളവും 24 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ളതാണ് ഇൻഡോർ സ്റ്റേഡിയം.
യു.ജി.സി അനുവദിച്ച 70 ലക്ഷവും കോളേജ് മാനേജ്‌മെന്റ്,പി.ടി.എ തുടങ്ങിയവർ ചേർന്ന് സമാഹരിച്ച തുകയുമുൾപ്പെടെ 2 കോടിക്കാണ് സ്റ്റേഡിയം നിർമ്മിച്ചത്. നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ, വോളിബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയുമുണ്ട്. റെസ്‌ലിങ്. ജൂഡോ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കാനുമാകും.
ചടങ്ങിൽ എസ്.എൻ ട്രസ്റ്ര് ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ലഡ് ലൈറ്റും ബാഡ്മിന്റൺ കോർട്ട് മേയർ ടി.ഒ മോഹനനും റെസ്റ്റ് റൂം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും ഇൻഡോർ സ്റ്റേഡിയം ഓഫീസ് കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷും ഉദ്ഘാടനം ചെയ്യും.
2012-ലാണ് സ്റ്റേഡിയ നിർമാണത്തിനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നിർമാണം നീളുകയായിരുന്നു.
Story Highlights: Kannur SN College Indoor Stadium inauguration tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here