Advertisement

ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു

January 1, 2023
1 minute Read

ഉഗാണ്ടയിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിൽ പുതുവത്സരാഘോഷങ്ങൾക്കായി ആളുകൾ ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അർദ്ധരാത്രിയിൽ വെടിക്കെട്ട് കാണാൻ ആളുകൾ പുറത്തേക്ക് ഓടിയതോടെ വലിയ തിരക്കാണ് മാളിൽ അനുഭവപ്പെട്ടത്. ഇതിനിടയിൽപ്പെട്ട് 9 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരുക്ക് പറ്റിയതായി കമ്പാല പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചിംറിപോർട്ട്സ് റിപ്പോർട്ട് ചെയ്തു.

Story Highlights: 9 killed in stampede in Uganda shopping mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top