നോട്ട് നിരോധനം സാധു; നാല് ജഡ്ജിമാർ നടപടി ശരിവച്ചു; ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്‌ന

നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ( supreme court dismiss demonetization petitions )
കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുലിച്ചത്.
2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണിച്ചത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Read Also: പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി കേന്ദ്രം; വിശദാംശങ്ങള്‍ അറിയാം…
കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി. സി.പി.ഐ, ത്യശൂർ, ഇടുക്കി ജില്ലാ സഹകരണബാങ്കുകൾ, പാപ്പിനിശ്ശേരി മൗവ്വചേരി മാടായ് സർവ്വീസ് സഹകരണബാങ്കുകൾ ഉൾപ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹർജ്ജിക്കാർ.
സ്റ്റിസ് എസ്.അബ്ദുൾ നസീർ അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചിൽ ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, . ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവരാണ് മറ്റ് അംഗങ്ങൾ.
Story Highlights: supreme court dismiss demonetization petitions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here