കസവിന്റെ തട്ടമിട്ട് വന്ന ബീയാര്‍, പുതുതലമുറയുടെ പാട്ടുകാരന്‍

ഗാനരചയിതാവ് എന്ന നിലയില്‍ ബീയാര്‍ പ്രസാദ് എഴുതിയ പാട്ടുകള്‍ മലയാളി മനസില്‍ എന്നും അനശ്വരമാണ്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗാന രചയിതാവായി പ്രവര്‍ത്തന മണ്ഡലം തുടങ്ങിയ ബീയാര്‍ പ്രസാദ്, അറുപതോളം സിനിമകള്‍ക്ക് ഗാനമെഴുതി മലയാളി മനസില്‍ സ്ഥിരാംഗത്വമെടുത്തു. ബീയാര്‍ പ്രസാദ് വിടപറയുമ്പോള്‍, നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളില്‍ കൂടി ശ്രദ്ധേയനായ കലാകാരനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായും ബീയാര്‍ പ്രസാദ് തിളങ്ങി നിന്നത് അക്കാലത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
മണ്ണിന്റെ മണമുള്ള പാട്ടുകളെന്ന് ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് വിശേഷണമുണ്ടായിരുന്നു. കുട്ടനാടിന്റെ തനത് സൗന്ദര്യം ബീയാര്‍ പ്രസാദിന്റെ എല്ലാ പാട്ടുകളിലും പ്രതിഫലിച്ചിരുന്നതും അദ്ദേഹത്തെ ഏറെ ജനകീയനായ ഗാനരചയിതാവാക്കി മാറ്റി.
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലായിരുന്നു ജനനം. കുട്ടിക്കാലം മുതലേ സാഹിത്യാഭിരുചി ഒപ്പമുണ്ടായിരുന്നത് കവിതകള്‍ വായിക്കുന്നതിലേക്കുമെത്തിച്ചു. 1993 ല്‍ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലേയ്ക്ക് ബീയാര്‍ പ്രസാദ് പ്രവേശിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിന് വരികളെഴുതി അങ്ങനെ മലയാള സിനിമയുടെ പാട്ടിന്റെ ലോകത്തിലേക്ക് ബീയാര്‍ പ്രസാദ് കടന്നുവന്നു. വിദ്യാസാഗറായിരുന്നു ആ വരികള്‍ക്ക് ഈണമിട്ടത്.
കിളിച്ചുണ്ടന്‍ മാമ്പഴം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍, ജലോത്സവം, സല്‍പ്പേര് രാമന്‍കുട്ടി, വാമനപുരം ബസ് റൂട്ട് തുടങ്ങി സിനിമകളില്‍ ഒന്നിലധികം ഗാനങ്ങള്‍ക്ക് ബീയാര്‍ പ്രസാദ് വരികളെഴുതി. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്.
Story Highlights: beeyar prasad lyricist of new generation passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here