Advertisement

ബാഡ്മിന്റണ്‍ കളിക്കിടെ ഹൃദയാഘാതം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

January 4, 2023
2 minutes Read

പ്രവാസിയായ മലയാളി യുവാവ് ഒമാനില്‍ മരിച്ചു. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം പാരിജാതം വീട്ടില്‍ പ്രശോഭ് മോഹന്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. (malayali died in oman due to heart attack)

ഗുബ്രയിലെ റെസിഡന്‍ഷ്യല്‍ കോംമ്പൗണ്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായി പ്രശോഭ് കുഴഞ്ഞ് വീണത്. 2008ലാണ് പ്രശോഭ് ഒമാനിലെത്തുന്നത്. സിവില്‍ എഞ്ചിനീയറായിരുന്നു.

ലീനയാണ് ഭാര്യ. ഇഷാനി, തന്മനി എന്നിവര്‍ മക്കളാണ്. പ്രശോഭ് കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചുവന്നിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഇന്നുതന്നെ നാട്ടിലേക്ക് അയയ്ക്കും.

Story Highlights: malayali died in oman due to heart attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top