നടന്‍ ബാബുരാജിന്റെ മകന്‍ വിവാഹിതനായി; കല്യാണ ചിത്രങ്ങള്‍ വൈറല്‍

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹശേഷം നടത്തിയ റിസപ്ഷന് പങ്കെടുത്തു. (actor baburaj son got married)
ഡിസംബര്‍ 31നാണ് മനസമ്മതം നടന്നത്. വിവാഹത്തിന്റേയും റിസപ്ഷന്റേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ബാബു രാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. അഭയ്ക്ക് അക്ഷയ് എന്നൊരു സഹോദരന്‍ കൂടിയുണ്ട്. നടി വാണി വിശ്വനാഥുമായായിരുന്നു ബാബു രാജിന്റെ രണ്ടാം വിവാഹം. ഇരുവര്‍ക്കും ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ കൂമനാണ് ബാബു രാജിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Story Highlights: actor baburaj son got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here