അണ്ടർ 19 വനിതാ ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ; ഇന്ത്യ ഓസ്ട്രേലിയയെയും ബംഗ്ലാദേശിനെയും നേരിടും

അണ്ടർ 19 വനിതാ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ജനുവരി 9, 10, 11 തീയതികളിലായാണ് മത്സരങ്ങൾ. ഇന്ത്യൻ ടീം ഓസ്ട്രേലിയയെയും ബംഗ്ലാദേശിനെയും സന്നാഹമത്സരങ്ങളിൽ നേരിടും. 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ 11ന് ബംഗ്ലാദേശിനെ നേരിടും.
2019 മുതൽ സീനിയർ ടീമിൽ കളിക്കുന്ന ഷഫാലി വർമയാണ് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ. 2020 മുതൽ സീനിയർ ടീമിലുള്ള റിച്ച ഘോഷും സംഘത്തിലുണ്ട്. മലയാളി ഓൾറൗണ്ടർ നാജില സിഎംസി റിസർവ് നിരയിൽ ഉൾപ്പെട്ടു.
Story Highlights: under 19 womens world cup warm up matches
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here