നവമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ സിന്തറ്റിക് ലഹരി നൽകി പീഡിപ്പിച്ച 3 യുവാക്കൾ പിടിയിൽ; ഒരാൾ വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെട്ടു

സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ പിടിയിൽ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മഞ്ചേരി മുള്ളമ്പാറ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മുള്ളമ്പാറ മണക്കോടൻ വീട്ടിൽ ആഷിഖ് (25), മുള്ളമ്പാറ എളയിടത്ത് ആസിഫ് (23) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ( 3 youths arrested for torturing housewife Manjeri ).
കേസിലെ ഒന്നാം പ്രതിയായ മുഹ്സിൻ നവമാദ്ധ്യമങ്ങളിലൂടെയാണ് മഞ്ചേരിക്കാരിയായ വീട്ടമ്മയെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺ വിളിയിലൂടെ ബന്ധം തുടരുകയും വീട്ടമ്മയ്ക്ക് പലതവണയായി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലെത്തിച്ച് സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് അന്വേഷണസംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
കേസിലെ മറ്റൊരു പ്രതി പൊലീസെത്തിയതോടെ ഓട് പൊളിച്ചു രക്ഷപ്പെട്ടു. പറക്കാടൻ നിഷാദാണ് പൊലീസ് സംഘത്തിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഒന്നാം പ്രതി മുഹ്സിൻ. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ചേരി എസ്.ഐമാരായ വി. ഗ്രീഷ്മ, കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: 3 youths arrested for torturing housewife Manjeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here