Advertisement

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

January 8, 2023
1 minute Read
saudi expects rain till tuesday

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മക്ക, മദീന, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽബാഹ എന്നിവിടങ്ങളിൽ കനത്ത മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടാവും. കാറ്റിനും സാധ്യത. മഴയും കാറ്റും നിമിത്തം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Story Highlights: Saudi expects rain till Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top