പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; അലമാരയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ സ്വർണം കവർന്നു

പാലക്കാട് കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. 25 പവൻ സ്വർണവും 2500 രൂപയുമാണ് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊപ്പം പപ്പടപ്പടി ഈങ്ങാച്ചാലിൽ പള്ളിക്കര വീട്ടിൽ അബ്ദുള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ( house was robbed 25 pavan gold stolen ).
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 2500 രൂപയുമാണ് കളവ് പോയത്. വീട്ടുകാർ രാവിലെ വീട് പൂട്ടിപ്പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു.
കണ്ണൂർ ഇരുട്ടിയിലും വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവമുണ്ടായിരുന്നു. അയ്യപ്പൻകാവ് പുഴക്കരയിലെ കുരുക്കിളേവീട്ടിൽ സലാമിന്റെ വീട് കുത്തി തുറന്നാണ് 35,000 രൂപയും സ്വർണാഭരണങ്ങളും നിരീക്ഷണ ക്യാമറയുടെ കവർന്നത്. അയ്യപ്പൻകാവ് പുഴക്കരയിലെ ജുമാ മസ്ജിദിന് സമീപത്തുള്ള വീട്ടിലാണ് കള്ളൻ കയറിയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വീട്ടുടമയും കുടുംബവും സൗദിയിലാണ്. ചെടിക്ക് വെള്ളം നനയ്ക്കാൻ എത്തിയവരാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
Story Highlights: house was robbed 25 pavan gold stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here