ഇന്ന് പ്രവാസി ഭാരതീയ ദിവസ്; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ( pravasi bharatiya divas 2023 )
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. ‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയരായ പങ്കാളികൾ’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസം ചർച്ചകൾ നടക്കും. 70 രാജ്യങ്ങളിൽ നിന്നുമായി 3,500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിന്റെ ഓർമ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.
Story Highlights: pravasi bharatiya divas 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here