രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം തന്നെ; ഫോറന്‍സിക് പരിശോധനാഫലം പുറത്ത്

കോട്ടയത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം എന്ന് ഫോറന്‍സിക് പരിശോധനാഫലം. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംഭവത്തില്‍ ഹോട്ടലുടമകളെയും പ്രതിചേര്‍ത്തു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. (Reshmi died of food poisoning; Forensic test results are out)
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ ഉണ്ടാകും. അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ കോട്ടയത്തെ ദ പാര്‍ക്ക് എന്ന ഹോട്ടലിന്റെ ഉടമളെയും ഗന്ധിനഗര്‍ പോലീസ് പ്രതി ചേര്‍ത്തു. ഇവര്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമാക്കി.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ഇന്നലെ ഹോട്ടലിലെ പ്രധാന കുക്കിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാം തിയതിയാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രശ്മി മരിക്കുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ ഭക്ഷ്യവിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചിരുന്നു.
Story Highlights: Reshmi died of food poisoning; Forensic test results are out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here