Advertisement

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്

January 10, 2023
2 minutes Read

സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഇ എസ് ബിജിമോൾ പുറത്ത്. മുൻ സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. (e s bijimol not selected in cpi executive)

ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സിപിഐ ജില്ലാ കമ്മിറ്റി അംഗമായി ബിജിമോൾ തുടരും. ശാന്തൻപാറയിൽ നിന്നുള്ള പ്രിൻസ് മാത്യു, പി പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ നേരത്തെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.

Story Highlights: e s bijimol not selected in cpi executive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top