ഭിന്നശേഷിക്കാരായ കുട്ടികളുടെ പെന്‍ഷന്‍ തടഞ്ഞ് വയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി; നിര്‍ണായകമായത് ട്വന്റിഫോര്‍ വാര്‍ത്ത

ഭിന്നശേഷിക്കാരായ കുട്ടികളുടെ പെന്‍ഷന്‍ തടഞ്ഞ് വയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി. നീക്കത്തിനെതിരെ ഭിന്നശേഷി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ഥിരം വികലാംഗ സര്‍ട്ടിഫിക്കറ്റോ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡോ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കാന്‍ വേണമെന്നായിരുന്നു പഞ്ചായത്ത് ഡയറക്ടറുടെ പുതിയ ഉത്തരവ്. ട്വന്റിഫോറിന്റെ ജനകീയ പ്രതികരണ വേദിയായ ‘പൊതുജനം കഴുതയല്ല സര്‍’ എന്ന പ്രതിദിന പരിപാടിയിലാണ് ഭിന്നശേഷി കുട്ടികളുടെ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉള്‍പ്പെടുത്തിയത്. (move to withhold the pension of differently-abled children is cancelled)
25,000ത്തോളം കുട്ടികളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് തടഞ്ഞുവച്ചിരുന്നത്. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ അജിത് കുമാറാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. പെന്‍ഷന്‍ ലഭിക്കാന്‍ സ്ഥിരം വികലാംഗ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ യുഡിഐഡി കാര്‍ഡോ വേണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇത് ഇരുപത് വയസിന് ശേഷം മാത്രമേ ലഭിക്കുകയുള്ളൂ. അല്ലാത്ത കുട്ടികള്‍ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ ഭിന്നശേഷി കമ്മീഷണര്‍ പഞ്ചാബ കേശന്‍ കേസെടുത്തിരിക്കുന്നത്. പ്രതിമാസം 1600 രൂപയാണ് ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷനായി നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights: move to withhold the pension of differently-abled children is cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here