ഇത് അർധരാത്രിയിലെ സൂര്യോദയമല്ല; പ്രചരിക്കുന്നത് വ്യാജം

അർധരാത്രിയിൽ ഇന്ത്യയിൽ സൂര്യോദയമുണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന പോലെ , ആകാശത്ത് സമാനമായ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉയർന്നുവരുന്നതാണ് വിഡിയോയിലുള്ളത്. ( sunrise in midnight fact check )
സൂര്യോദയ സമയത്തേ പോലെ ആകാശത്ത് പ്രകാശം നിറയുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് അദ്ഭുത ദൃശ്യങ്ങളെന്ന പേരിൽ വിഡിയോ ഷെയർ ചെയ്യുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഇത് സൂര്യോദയമല്ല. ശ്രീഹരിക്കോട്ടയിൽ അടുത്തിടെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോയാണ് സൂര്യോദയമാണെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്നത്. GSLVMK3 റോക്കറ്റിൽ ഐഎസ്ആർഒ 36 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച വിഡിയോയാണിത്.
Story Highlights: sunrise in midnight fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here