Advertisement

‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്,’ ഇത് ഒരു തുടക്കം മാത്രമാമെന്ന് സംവിധായകൻ വിവേക് അഗ്‌നിഹോത്രി

January 10, 2023
3 minutes Read

വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്. സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ ‘ദി കശ്മീർ ഫയൽസ്’ 2023 ലെ ഓസ്‌കാർ പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ വിവരം അറിയിച്ചത്. 5 ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്‌കാർ പട്ടികയിൽ സ്ഥാനം പിടിച്ചത്. ആർആർആർ, ഗംഗുബായ് കത്യവാടി, ദ കാശ്മീർ ഫയൽസ്, കാന്താര, ചെല്ലോ ഷോ എന്നിവയാണ് ഓസ്‌കാർ അർഹതയുള്ള 301 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.(The Kashmir Files gets shortlisted for Oscars 2023)

അവസാന നോമിനേഷനുകൾ ജനുവരി 24ന് പ്രഖ്യാപിക്കും. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ ചുറ്റിപ്പറ്റിയാണ് കശ്മീരി ഫയൽ എന്ന ചിത്രം ചർച്ച ചെയ്യുന്നത്. അതേസമയം, കാന്താരയ്ക്ക് 2 ഓസ്‌കാർ നോമിനേഷൻ ലഭിച്ചു എന്നറിയിക്കുകയാണ് നിർമ്മാതക്കളായ ഹോം ബെയിൽ ഫിലിംസ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഹോം ബെയിൽ ഫിലിംസ് സന്തേഷം പങ്കുവെച്ചത്.മികച്ച സിനിമയ്ക്കും നടനുമുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

‘കാന്താര’യ്ക്ക് 2 ഓസ്‌കാർ യോഗ്യതകൾ ലഭിച്ചുവെന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയോടെയും മുന്നോട്ടുള്ള ഈ യാത്ര പങ്കിടാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാണ് ഹോം ബെയിൽ ഫിലിംസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Story Highlights: The Kashmir Files gets shortlisted for Oscars 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top