Advertisement

മെട്രോ തൂണ്‍ തകര്‍ന്നുവീണു; അമ്മയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു

January 10, 2023
2 minutes Read

ബെംഗളൂരുവില്‍ മെട്രോ റെയിൽ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. ബെംഗളൂരു സ്വദേശി തേജസ്വി മകൻ വിഹാൻ എന്നിവരാണ് മരിച്ചത്.(two dead as metro piller under construction)

ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മക്കളെ നഴ്സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

Story Highlights: two dead as metro piller under construction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top