‘അവിശ്വസനീയം’!; ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനങ്ങളുമായി എ.ആര്‍ റഹ്‌മാന്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്‌മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഗാനരചയിതാവ് എംഎം കീരവാണിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മുഴുവന്‍ ഇന്ത്യക്കാരുടെയും ഫാന്‍സിന്റെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി എ ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തു.
Incredible ..Paradigm shift🔥👍😊👌🏻 Congrats Keeravani Garu 💜from all Indians and your fans! Congrats @ssrajamouli Garu and the whole RRR team! https://t.co/4IoNe1FSLP
— A.R.Rahman (@arrahman) January 11, 2023
മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മുന്‍നിര ഗായകരായ ടെയ്ലര്‍ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്.
ടെയ്ലര്‍ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകള്‍.
അതേസമയം മികച്ച നോണ്‍-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഉള്‍പ്പെട്ടെങ്കിലും അര്‍ജന്റീന 1985 എന്ന ചിത്രത്തിനാണ് പുരസ്‌കാരം കിട്ടിയത്.
Story Highlights: A R rahman congratulates rrr team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here