Advertisement

ജോഷിമഠ്; പൊളിക്കുന്ന കെട്ടിടങ്ങൾക്ക് വിപണി വിലയെന്ന സർക്കാർ നിർദേശം തള്ളി നാട്ടുകാർ

January 11, 2023
2 minutes Read

ജോഷിമഠ് ഭൗമ പ്രതിഭാസത്തെ തുടർന്ന് പൊളിക്കുന്ന കെട്ടിടങ്ങൾക്ക് വിപണി വില എന്ന സർക്കാർ നിർദേശം തള്ളി നാട്ടുകാർ. നിർദേശത്തിന് പിന്നിൽ ഗൂഢനീക്കമാണ്. വിപണി വില എത്രയെന്ന് പരസ്യപ്പെടുത്തണമെന്നും ആവശ്യമുയർന്നു. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിഗ്ധാമി വീണ്ടും ജോഷിമഠ് സന്ദർശിക്കും ( Joshimath Crisis: Locals rejected the government suggestion ).

വിപണവില കൃത്യമായി പ്രഖ്യാപിക്കാതെ കെട്ടിടങ്ങൾ പൊളിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭ്യമാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ ഉചിതമായ നഷ്ടപരിഹാരം നൽകാതെ സമരം അവസാനിപ്പിക്കില്ല.

അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിഗ്ധാമി ഇന്ന് രാത്രി വീണ്ടും ജോഷിമഠിൽ എത്തും. സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും. നഷ്ടപരിഹാരം സംബന്ധിച്ച് പ്രതിഷേധങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സന്ദർശനം.

Story Highlights: Joshimath Crisis: Locals rejected the government suggestion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top