‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ സംരംഭവുമായി സൗദി

‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ ഉത്പന്നങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി പുറത്തിറക്കുന്ന ഉത്പ്പന്നങ്ങളാണ് മെയ്ഡ് ഇന്‍ മക്ക മെയ്ഡ് ഇന്‍ മദീന എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്നതെന്ന് വ്യവസായ, ധാതു വിഭവ മന്ത്രാലയം വ്യക്തമാക്കി.
മക്കയിലും മദീനയിലും നിര്‍മിക്കുന്ന ഉത്പ്പന്നങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളവ ആയിരിക്കുമെന്ന് ജിദ്ദയില്‍ നടന്ന ഹജ്ജ് എക്‌സ്‌പോ 2023ല്‍ അധികൃതര്‍ അറിയിച്ചു. മെയ്ഡ് ഇന്‍ സൗദി എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന സംരംഭം ഹജ്ജ്, ഉംറ മന്ത്രാലയങ്ങളുമായി സഹകരിച്ചാകും നടപ്പിലാക്കുക. സൗദിയുടെ ‘ വിഷന്‍ 2030’ ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read Also: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് മൂന്നാം ദിവസവും നേട്ടം
കൊവിഡ് പ്രതിസന്ധികള്‍ മറികടക്കാന്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. സൗദി എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ദേശീയ വ്യാവസായിക വികസന, ലോജിസ്റ്റിക്സ് പ്രോഗ്രാം സംരംഭമാണ് ‘മെയ്ഡ് ഇന്‍ സൗദി’. ഇത് പ്രാദേശിക കച്ചവടങ്ങളെ വളരാന്‍ സഹായിക്കുകയും പ്രാദേശിക ഉപഭോക്താക്കളെ അവരുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Story Highlights: made in makkah made in madinah products saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here