Advertisement

‘പരാതി പറഞ്ഞിട്ട് കാര്യമില്ല’; പിടി സെവന്‍ ആക്രമണത്തില്‍ മന്ത്രിക്കെതിരെ വി കെ ശ്രീകണ്ഠന്‍ എംപി

January 11, 2023
2 minutes Read
v k sreekandan mp against ak saseendran pt seven attack

പാലക്കാട് ധോണിയിലെ പി.ടി സെവന്‍ എന്ന ആനയുടെ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വി.കെ ശ്രീകണ്ഠന്‍ എംപി. വനംവകുപ്പ് മന്ത്രിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും മന്ത്രി നിഷ്‌ക്രിയനാണെന്നുമാണ് വി കെ ശ്രീകണ്ഠന്‍ എംപിയുടെ വിമര്‍ശനം. നിവേദനങ്ങള്‍ നല്‍കിയിട്ടും മന്ത്രി പ്രശ്‌നത്തിന് നേരെ തിരിഞ്ഞ് നോക്കാത്ത സാഹചര്യമാണെന്ന് എംപി ട്വന്റിഫോറിനോട് പ്രതികരിക്കവേ പറഞ്ഞു.

പിടി സെവന്‍ ആനയുടെ കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് നിസംഗരായാണ്. വിവരങ്ങള്‍ പറയുന്നവരെ കുറ്റക്കാരാക്കുകയാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി എന്നും വി കെ ശ്രീകണ്ഠന്‍ എംപി കുറ്റപ്പെടുത്തി.

അതേസമയം പിടി സെവന്‍ എന്ന കൊമ്പനെ പിടികൂടുന്നതിനായുളള ദൗത്യസംഘം ഇന്ന് പാലക്കാടെത്തും. ആനക്കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അടുത്ത സംഘം കൂടി എത്തും. അതിന് ശേഷമാകും ആനയെ മയക്കുവെടി വച്ച് വീഴ്ത്തുക.

Read Also: കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

വയനാടിനെ ആശങ്കയിലാക്കിയ പിഎം2വിനെ പിടികൂടാന്‍ ദൗത്യസംഘം മടങ്ങിയതിനാലാണ് പിടിസെവനെ മയക്കുവെടി വെക്കുന്ന നടപടികള്‍ വൈകിയത്.ഇന്ന് വൈകീട്ടോടെ വയനാട്ടില്‍ നിന്ന് ജില്ലയിലെത്തുന്ന സംഘം കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് അടുത്തസംഘം കൂടി ജില്ലയിലെത്തിയ ശേഷമാകും മയക്കുവെടി വെക്കുന്ന നടപടിയിലേക്ക് കടക്കുക.

Story Highlights: v k sreekandan mp against ak saseendran pt seven attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top