Advertisement

തല്ലുകേസ് സ്റ്റേഷനില്‍ തല്ലിത്തീര്‍ക്കാന്‍ നിര്‍ദേശിച്ച് അഞ്ചാലുംമൂട് എസ്‌ഐ; കമ്മീഷണര്‍ക്ക് പരാതിയുമായി 19കാരന്‍

January 12, 2023
3 minutes Read

കൊല്ലം അഞ്ചാലുംമൂട് എസ്‌ഐയ്‌ക്കെതിരെ ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരായുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്നാണ് ആക്ഷേപം. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ് ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പരാതിപ്പെടുന്നത്. (19 year old man complaint against kollam anchalumoodu s i)

എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രാക്കുളം സ്വദേശിയായ യുവാവിനെക്കൊണ്ട് എസ്‌ഐ തന്നെ തല്ലിച്ചെന്നാണ് യുവാവിന്റെ പരാതി.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

അടുത്തിടെ വയോധികനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ജയശങ്കര്‍. സ്‌റ്റേഷനില്‍ വച്ച് തന്നെ മര്‍ദിക്കാന്‍ മടികാണിച്ച യുവാവിനെ എസ്‌ഐ നിര്‍ബന്ധിച്ച് തല്ലിക്കുകയായിരുന്നെന്നും യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സി ഐയും എസിപിയും സ്ഥലത്തില്ലായിരുന്നെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

Story Highlights: 19 year old man complaint against kollam anchalumoodu s i

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top