Advertisement

‘വിജയികള്‍ക്ക് 11 കിലോ സ്വര്‍ണം സമ്മാനിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്’ ; 29 വരെ 14 കിലോ സ്വര്‍ണം കൂടി നേടാനുള്ള സുവർണാവസരം

January 12, 2023
3 minutes Read

11 കിലോ സ്വര്‍ണം വിജയികള്‍ക്ക് സമ്മാനിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ജ്വല്ലറി വ്യവസായത്തിന്റെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജെ.ജി) ഗംഭീരമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ “ലിവ് ദ ഗ്ലിറ്റര്‍” ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ആദ്യത്തെ 11 നറുക്കെടുപ്പുകളിലെ വിജയികളെ പ്രഖ്യാപിച്ചു.(dubai jewellery group awards 11 kilogram of gold to winners)

ഇതുവരെ 44 ഭാഗ്യശാലികള്‍ക്ക് കാല്‍ കിലോ വീതം സ്വര്‍ണം സമ്മാനമായി ലഭിച്ചു. ഡി.ജെ.ജി ലേബലിന് കീഴില്‍ പങ്കെടുക്കുന്ന 245 ഔട്ട്‍ലെറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും ഷോപ്പിങ് നടത്തി ഭാഗ്യശാലികളാകാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്. ഡിജെജിയുടെ നറുക്കെടുപ്പ് പദ്ധതിയില്‍ ഭാഗമായി കാല്‍ കിലോ സ്വര്‍ണം സമ്മാനമായി നേടാന്‍ 500 ദിര്‍ഹമോ അതിലധികമോ ചെലവഴിച്ച് ആഭരണങ്ങള്‍ വാങ്ങി നറുക്കെടുപ്പ് കൂപ്പണുകള്‍ സ്വന്തമാക്കുക മാത്രം ചെയ്താൽ മതി.

അവധിക്കാല ആഘോഷങ്ങളോട് നീതി പുലര്‍ത്തിക്കൊണ്ട് ഡി.എസ്.എഫിന്റെ പൈതൃകം വളര്‍ത്തിയെടുത്ത് എല്ലാവര്‍ക്കും മികച്ചതും സംതൃപ്‍തവുമായ അനുഭവം നല്‍കാനും അവര്‍ക്ക് 2023 ജനുവരി 29 വരെ മികച്ച വിജയം നേടാനുള്ള അവസരമൊരുക്കാനും ഡിജെജി പ്രതിജ്ഞാബദ്ധമാണ്.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

നറുക്കെടുപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍

അഞ്ഞൂറ് ദിര്‍ഹം വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണും അഞ്ഞൂറ് ദിര്‍ഹം വിലയുള്ള വജ്ര – പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് മൊത്തം 25 കിലോ സ്വര്‍ണം. 2023 ജനുവരി 29 വരെയുള്ള ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികള്‍ക്ക് നറുക്കെടുപ്പിലൂടെ 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി ലഭിക്കുന്നു.

Story Highlights: dubai jewellery group awards 11 kilogram of gold to winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top