ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്ന് മക്കയിലെ ഹറം പള്ളിയിലേക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസ്

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർ പോർട്ട് ടെർമിനൽ ഒന്നിൽ നിന്നും മക്കയിലെ ഹറം പള്ളിയിലേക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസ് ആരംഭിച്ചു. യാത്രക്കാർ ഉംറ വസ്ത്രത്തിലായിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.
Read Also: എല്ലാ ജില്ലയിലും പ്രവാസി ജോബ് സെല്‍ വേണമെന്ന് ഉള്‍പ്പെടെ ആവശ്യം; ജിദ്ദ ഒഐസിസി കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കി
സ്വദേശികൾ തങ്ങളുടെ ദേശീയ തിരിച്ചറിയൽ രേഖയും വിദേശികൾ പാസ്പോർട്ടും യാത്രയ്ക്ക് മുമ്പായി കാണിക്കണമെന്നും അധികൃതർ വ്യകത്മാക്കി. രാവിലെ പത്ത് മുതൽ രാത്രി പത്ത് മണിവരെയാണ് ഷട്ടിൽ സർവീസിന്റെ സമയ ക്രമം.
മക്കയിലെ കുദായ് ബസ് സ്റ്റേഷൻ, കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 മണി വരെ ജിദ്ദ വിമാനത്താവളത്തിലേക്കും സൗജന്യ ഷട്ടിൽ സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: Free bus shuttle service from Jeddah to Masjid al Haram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here