മലയിൻകീഴിൽ മരംവെട്ട് തൊഴിലാളിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മരംവെട്ടുന്ന തൊഴിലാളിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴാണ് സംഭവം. നീലാംകോണം ചാനൽക്കര വീട്ടിൽ രാജുവിനെയാണ് (49) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മത്സ്യം വാങ്ങാനെത്തിയ സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ അരുവിയോടിന് സമീപം പുല്ലുവരമ്പ് തോട്ടിൽ മൃതദേഹം കിടക്കുന്നതാണ് ഇവർ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയും ആളുകൾ തടിച്ചു കൂടുകയുമായിരുന്നു. മുൻപ് കെട്ടിടത്തിൽ നിന്ന് വീണ് ഇയാളുടെ കാലുകൾക്ക് സ്വാധീനക്കുറവുണ്ടായിരുന്നു.
മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ലത. മക്കൾ: രാഹുൽ, രാജേഷ്, രാഖി.
Story Highlights: lumberjack died Malayinkeezhu obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here