Advertisement

കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്

January 12, 2023
3 minutes Read

കൊച്ചിയില്‍ കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ ചുറ്റി റവന്യൂ ജീവനക്കാരന് പരുക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി സിബുവിനാണ് പരുക്കേറ്റത്. തുണി കൊണ്ടുള്ള തോരണമാണ് ഇദ്ദേഹത്തിന്റെ കഴുത്തില്‍ ചുറ്റിയത്. കഴുത്തില്‍ തുണി ചുറ്റുകയും ഉരഞ്ഞ് പരുക്കേല്‍ക്കുകയുമായിരുന്നു. (revenue employee was injured in kochi with carnival decorations)

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞും മുറിവ് ഉണങ്ങാതായതോടെയാണ് സിബു ഇക്കാര്യം പുറത്ത് പറയുന്നത്. കാര്‍ണിവലിന്റെ ഭാഗമായി കെട്ടിയ തോരണം അഴിച്ചുമാറ്റാന്‍ വൈകിയതാണ് അപകടത്തിന് കാരണമായത്.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

റോഡിന് കുറുകെയാണ് തോരണം കെട്ടിയിരുന്നതെന്ന് ആക്ഷേപമുണ്ട്. ഫഌക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും അതാത് പരിപാടി കഴിഞ്ഞ് ഉടന്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം നിലവിലിരിക്കുമ്പോഴാണ് ഇത്തരമൊരു അനാസ്ഥ. വഴിയരികിലെ കൊടി തോരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കുമെതിരെ കോടതികളും മുന്‍പ് വിമര്‍ശനമുന്നയിച്ചിരുന്നു.

Story Highlights: revenue employee was injured in kochi with carnival decorations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top