തുടർച്ചയായി അഞ്ചാം തവണയും; ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേത്…

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാനിന്റേതാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാൻ പാസ്പോര്‍ട്ട് ഈ സ്ഥാനത്തെത്തുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് ജപ്പാന്റേത്.
109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടികയാണ് പുറത്തു വിട്ടത്. എണ്‍പത്തിയഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ടുള്ളത്. 59 ഇടത്തേക്കാണ് ഇന്ത്യ വിസ രഹിത പ്രവേശനം നൽകുന്നത്. 2023 ല്‍ 83 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
സിംഗപ്പൂർ, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ജപ്പാന് പിന്നിലായി ഉള്ളത്. ഇരു രാജ്യങ്ങളും 192 ആഗോള ലക്ഷ്യ സ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് ജർമനി, സ്പെയ്ൻ എന്നീ രാജ്യങ്ങളാണ്. പട്ടികയിൽ ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാന് പാസ്പോർട്ടാണ്. 92ാം സ്ഥാനത്താണ് പാക്കിസ്ഥാന്.
Story Highlights: World’s most powerful passports 2023 list released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here