കോട്ടയത്ത് ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോട്ടയം നഗരമധ്യത്തിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 40 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കാരപ്പുഴ സ്വദേശിയായ ഗോകുലാണ് പിടിയിലായത്. വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ( Youth arrested with 40 grams MDMA Kottayam).
Read Also: കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍
അതേസമയം, കൊച്ചിയിലും ലഹരിവേട്ട തുടരുകയാണ്. ഇന്ന് വൈകിട്ട് എംഡിഎംഎയുമായി ഇരുപതിയൊന്നുകാരിയെ എക്‌സൈസ് പിടികൂടി. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയിൽ എടുത്തത്. അർദ്ധരാത്രി സ്‌കൂട്ടറിൽ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
രാത്രി സഞ്ചരിക്കുന്ന വനിത എന്ന നിലയിൽ ഒരു കാരണവശാലും സംശയിക്കാതിരിക്കാൻ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്. ഇത്തരത്തിൽ വേറെയും യുവതികളുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Highlights: Youth arrested with 40 grams MDMA Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here