നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി ( Nayana Surya special investigation team reconstituted ).
13 പേരാണ് സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പിഎസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
എസ്‌സി ആർബി ഡിവൈഎസ്പി ആർ.പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച്.അനിൽകുമാർ, പി.ഐ.മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ.മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ.ജെ.രതീഷ്, എഎസ്ഐമാരായ ടി.രാജ് കിഷോർ, കെ.ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അർഷ ഡേവിഡ്, എ.അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
Story Highlights: Nayana Surya death: Special investigation team reconstituted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here