Advertisement

ഭൂമിയിടിച്ചിലിന് പിന്നാലെ മഴമുന്നറിയിപ്പ് ഭീതിയിൽ ജോഷിമഠ്

January 13, 2023
1 minute Read
rain alert in joshimath

മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഇന്നും ഭൗമ പ്രതി ഭാസം വൻ നാശം വിതച്ച ജോഷിമഠ് . കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദിപ്പിച്ചത്. ( rain alert in joshimath )

വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.ഏറ്റവും അപകട ഭീഷണി ഉയർത്തുന്ന മലാരി ഇൻ ഹോട്ടൽ ഇന്ന് പൊളിച്ചു മാറ്റൽ ആരംഭിക്കും. റൂർക്കി സെൻട്രൽ ബിൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലം ദുരിതാശ്വാസ വിതരണവും ഇന്ന് നടക്കും.

Story Highlights: rain alert in joshimath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top