സൗദി – യമന്‍ അതിര്‍ത്തിയില്‍ 81 കിലോ കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്ന് പിടികൂടി

സൗദി – യമന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 81 കിലോഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. നജ്‌റാനിലെ അല്‍ വാദിയ തുറമുഖത്ത് കസ്റ്റംസ് പരിശോധനക്കിടെയാണ് 81 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ( Drugs seized at Saudi-Yemen border ).
Read Also: സൗദി ലുലു ഹൈപ്പര്‍ പതിമൂന്നാം വാര്‍ഷികം; വിതരണം ചെയ്യുന്നത് 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍
എസ്‌യുവി കാറിന്റെ മേല്‍ക്കൂരയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദിയുടെ വിവിധ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്താനുളള ശ്രമം അടുത്തിടെ വര്‍ധിച്ചിരുന്നു. അതിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ആധുനിക പരിശോധനാ സംവിധാനങ്ങള്‍ക്ക് പുറമെ പരിശീലനം നേടിയ നായകളെയും ഉപയോഗിച്ചാണ് ഒളിച്ചുകടത്തുന്ന മയക്കുമരുന്നുകളും ലഹരി ഗുളികകളും കണ്ടെത്തുന്നത്. സൗദി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ച് മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു.
Story Highlights: Drugs seized at Saudi-Yemen border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here