‘ലഹരിക്കെതിരെ പ്രവൃത്തിക്കുന്നവര്‍ ലഹരി കടത്തുന്നത് തമാശ’; സിപിഐഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍. ലഹരിയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നതെന്നാണ് ജി സുധാകരന്റെ പ്രതികരണം. രാഷ്ട്രീയം എന്നത് കലയും സംസ്‌കാരവും ചേര്‍ന്നതാണ്. എന്നാല്‍ അത് ഇപ്പോള്‍ ദുഷിച്ച് പോയി എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ജി സുധാകരന്റെ പരാമര്‍ങ്ങള്‍. (g sudhakaran indirect criticism against alappuzha cpim)
കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതാവിന്റെ വാഹനം ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയത് വലിയ വിവാദമായതിനിടെയാണ് ജി സുധാകരന്റെ പരോക്ഷ വിമര്‍ശനങ്ങള്‍. ലഹരിക്കെതിരെ സംസാരിക്കുകയും ലഹരി കടത്തുകയും ചെയ്യുന്നത് വലിയ തമാശയായി മാറുകയാണെന്ന് ജി സുധാകരന്‍ പറയുന്നു. അഴിമതിക്കെതിരെ സംസാരിച്ചാല്‍ മാത്രം പോര അഴിമതി ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയും അഴിമതിക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം. പറയുന്ന കാര്യങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവും വേണ്ട എന്നത് അലിഖിത നിയമമായി മാറുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്ന സംഭവം ആലപ്പുഴയില്‍ സിപിഐഎമ്മിനെ കടുത്ത പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനിടയില്‍ വിഭാഗീയതയും രൂക്ഷമാണ്. എന്നാല്‍ വിഭാഗീയത എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും സമൂഹത്തിന് അംഗീകരിക്കാനാകാത്ത തെറ്റുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇന്ന് പറഞ്ഞത്.
Story Highlights: g sudhakaran indirect criticism against alappuzha cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here