ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി; ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു

ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി. ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളൽ കണ്ടെത്തിയത്. സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധി.
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിൽ സമീപ പ്രദേശങ്ങളിലുള്ള ജനജീവിതങ്ങളെ കൂടി പ്രതി സന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്ര മാണ് ഉത്തരാഖണ്ഡിലെ ഓലി. മഞ്ഞിൽ പുതഞ്ഞ താഴ്‌വാരം കാണാൻ ആയിരക്കണക്കിന് സഞ്ചരികൾ എത്താറുള്ള ഓലി ഈ സീസണിൽ ഏറെ കുറെ വിജനമാണ്. ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്.
Read Also: ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ
ജോഷിമഠിലെ 223 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നഗരത്തിലെ ഹോട്ടലുകളിൽ പുതിയ വിള്ളലുകൾ കണ്ടെത്തുന്നത് രക്ഷപ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. വിള്ളൽ കണ്ടെത്തിയ വീടുകളിൽ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
Story Highlights: Himachal Pradesh land subsidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here